Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 11-08-26 11:30:00
  • To : 11-08-26 12:00:00
  • August 11, 2026

അമല ബ്ലഡ് സെന്ററിൽ പ്ലാസ്മ സംഭരണശേഷി വർധിപ്പിക്കാൻ രണ്ട് പുതിയ –80°C അൾട്രാ ലോ ടെമ്പറേച്ചർ ഫ്രീസറുകൾ സ്ഥാപിച്ചു.

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ഇമ്മ്യൂണോഹീമറ്റോളജി വിഭാഗം രക്തഘടകങ്ങളുടെ സംഭരണ സംവിധാനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. Thermo Scientific കമ്പനിയുടെ 816 ലിറ്റർ വീതം ശേഷിയുള്ള രണ്ട് –80°C അൾട്രാ ലോ ടെമ്പറേച്ചർ (ULT) ഫ്രീസറുകൾ ബ്ലഡ് സെന്ററിൽ സ്ഥാപിച്ചത്. രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഘടകങ്ങൾ സുരക്ഷിതമായും ഗുണനിലവാരം നിലനിർത്തിയും ദീർഘകാലം സംഭരിക്കുന്നതിനാണ് പ്രധാനമായും ഈ ഫ്രീസറുകൾ ഉപയോഗിക്കുന്നത്. രണ്ട് ഫ്രീസറുകൾക്കുമായി 1,632 ലിറ്റർ സംയുക്ത സംഭരണശേഷി ലഭ്യമാകുന്നതോടെ, കൂടുതൽ അളവിൽ പ്ലാസ്മ ഘടകങ്ങൾ ശാസ്ത്രീയമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് ലഭ്യമാക്കാനും ബ്ലഡ് സെന്ററിന് സാധിക്കും.
ഈ പുതിയ സംവിധാനം അമല ആശുപത്രിയിലെയും തൃശൂർ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും രോഗികളുടെ വർധിച്ചുവരുന്ന രക്തഘടക ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റുന്നതിനും, രക്തഘടകങ്ങളുടെ ലഭ്യതയും ഗുണനിലവാരവും തുടർച്ചയായി ഉറപ്പാക്കുന്നതിനും സഹായകമാകും.
ആധുനിക സാങ്കേതികവിദ്യയോടുകൂടിയ ഈ പുതിയ സൗകര്യം അമല ബ്ലഡ് സെന്ററിന്റെ രക്തഘടക ശേഖരണം, സംഭരണം, വിതരണ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ആശിർവാദ കർമം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, ബ്ലഡ് സെന്റർ മേധാവി ഡോ. വിനു വിപിൻ എന്നിവർ പ്രസംഗിച്ചു.