Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-10-25 02:30:00
  • To : 22-10-25 03:30:00
  • October 22, 2025

അമല ആശുപത്രിയിൽ റോബോട്ടിക് ഹിപ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഏറ്റവും പുതിയ വേർഷൻ 4 .4 യിലേക് അപ്ഗ്രേഡ് ചെയ്തു

അമല ആശുപത്രി ആരോഗ്യരംഗത്ത് ഒരു വലിയ മുന്നേറ്റം കുറിച്ചു. ഏറ്റവും പുതിയ റോബോട്ടിക് ഹിപ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സംവിധാനം ഏറ്റവും പുതിയ വേർഷൻ ആയ 4 .4 അപ്ഗ്രേഡ് ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലോകത്ത് ലഭ്യമായ ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നായ റോബോട്ടിക് ടോട്ടൽ ഹിപ് ആർത്രോപ്ലാസ്റ്റി ഇനി അമലയിൽ ലഭ്യമാണ്.പുതിയ ഹിപ് സർജറി സംവിധാനത്തിന്റെ ആശിർവാദ കർമ്മം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. ഫാ. ഡെൽജോ പുത്തൂർ, ഓർത്തോ സ്പൈൻ റോബോട്ടിക് സർജൻ ഡോ. സ്കോട് ചാക്കോ എന്നിവർ പ്രസംഗിച്ചു.