അമല മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ന്യൂറോ ഡെവലപ്മെന്‍റല്‍ സിഡ്ഓര്‍ഡറിനെ അധികരിച്ച് നടത്തിയ ശിലപശാലയുടെ ഉദ്ഘാടനം ശിശുരോഗവിഭാഗം മുന്‍ മേധാവി ഡോ.വി.കെ.പാര്‍വ്വതി നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തുര്‍, ചൈല്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ മേധാവി ഡോ.പാര്‍വ്വതി മോഹന്‍, ഡോ.കല്ല്യാണിപിള്ള, ഡോ.റിയ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ശിലപശാലയില്‍ ഡോ.ലോകേഷ് സൈനി-എയിംസ് ജോദ്പൂര്‍, ഡോ.സാമുവല്‍ ഫിലിപ്പ് ഉമ്മന്‍-സി.എം.സി. വെല്ലൂര്‍, ഡോ.മിജിന ഹഡേഴ്സ്-നെതര്‍ലാന്‍റ്സ്, അമലയിലെ ഡോ.പാര്‍വ്വതി മോഹന്‍, ഡോ.ലതിക നായര്‍, ഡോ.ഇ.എ.ജവഹര്‍, ഡോ.റിയ ലൂക്കോസ്, ഡോ.നിമ്മി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.