Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 10-12-25 02:30:00
  • To : 10-12-25 03:30:00
  • December 10, 2025

ഫാദര്‍ ഗെബ്രിയേലിന്‍റെ ജന്മദിനാചരണം 111പേര്‍ രക്തദാനം ചെയ്തു.

അമല സ്ഥാപക ഡയറക്ടര്‍ പദ്മഭൂഷണ്‍ ഫാദര്‍ ഗബ്രിയേല്‍ ചിറമേല്‍ സി. എം. ഐ. യുടെ നൂറ്റി പതിനൊന്നാം  ജന്മദിനാചരണത്തിന്‍റെ ഭാഗമായി അമല സ്കൂള്‍ ഓഫ് നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ നടത്തിയ രക്തദാന ക്യാമ്പില്‍ 111 പേര്‍ രക്തദാനം ചെയ്തു. ചടങ്ങിന്‍റെ ഉത്ഘാടനം ഗബ്രിയേലച്ചന്‍റെ പൂര്‍വവിദ്യാര്‍ഥി കൂടിയായ എന്‍ജിനീയര്‍ ആര്‍ . കെ. രവി നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാദര്‍ ജൂലിയസ് അറക്കല്‍ സി. എം. ഐ., ജോയിന്‍റ് ഡയറക്ടര്‍ ഫാദര്‍. ജെയ്സണ്‍ മുണ്ടന്‍മാണി സി. എം. ഐ., ബ്ലഡ് സെന്‍റര്‍ മേധാവി ഡോക്ടര്‍ വിനു വിപിന്‍, ചിറമേല്‍ കുടുംബംഗം ഗബ്രിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. രക്താര്‍ബുദം ബാധിച്ച കുട്ടികളുടെ ബോണ്‍മാരോ ചികിത്സക്കായി ചിറമേല്‍ കുടുംബാഗങ്ങള്‍ രണ്ടുലക്ഷം രൂപ സംഭാവന നല്‍കി. രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണം, ഫ്ളാഷ് മോബ്, ഫാന്‍സി ഡ്രസ്സ് എന്നിവയുംനടത്തി.