- March 09, 2026
അമലയിൽ വനിതാദിനം
അമല മെഡിക്കൽ കോളേജിൽ നടത്തിയ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഉത്‌ഘാടനം തൃശൂർ എക്‌സ്‌സൈസ് സബ്ഇൻസ്പെക്ടർ കെ.ശ്രീലത നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ സി.എം. ഐ. , പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഡോ. പ്രമീള മേനോൻ, ഡോ. സംഗീത കെ. വി., ഡോ. ലൂസിയ ചാക്കോ , സി.എൻ. ഒ. എം.ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി അലൈഡ് ഹെൽത്ത് സയൻസസ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മൊബ്, മെൻസ്ട്രുൽ കപ്പ് ബോധവൽക്കരണം, കരകൗശല വസ്തു പ്രദർശനം എന്നിവയും നടത്തി.