ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യരംഗത്തേക്ക്: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശ്ശൂരും ജ്യോതി എൻജിനീയറിങ് കോളേജും കൈകോർത്തു.

  • Home
  • News and Events
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യരംഗത്തേക്ക്: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശ്ശൂരും ജ്യോതി എൻജിനീയറിങ് കോളേജും കൈകോർത്തു.
  • March 04, 2026

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരോഗ്യരംഗത്തേക്ക്: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശ്ശൂരും ജ്യോതി എൻജിനീയറിങ് കോളേജും കൈകോർത്തു.

തൃശ്ശൂർ: ആരോഗ്യരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തൃശ്ശൂരും ജ്യോതി എൻജിനീയറിങ് കോളേജ് (ഓട്ടോനോമസ്) , ചെറുതുരുത്തിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു . ജ്യോതി എൻജിനീയറിങ് കോളേജ് ആർട്ടിഫിഷ്യൽ ഇന്റിലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിഭാഗ മേധാവി ശ്രീ .ഷൈൻ പി സേവ്യറും , അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ റവ ഫാ. ജൂലിയസ് അറക്കൽ സി എം ഐ യും തമ്മിൽ ധാരണാപത്രം കൈമാറി. മെഡിക്കൽ വിദ്യാർത്ഥികൾക്കും എൻജിനീയറിങ് വിദ്യാർത്ഥികൾക്കും അക്കാദമിക -ഗവേഷണ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും ആരോഗ്യപരിചരണ രംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോഗം വർദ്ധിപ്പിക്കുന്നതിനും , മെഡിക്കൽ–എൻജിനീയറിങ് മേഖലകളുടെ സംയുക്ത സഹകരണത്തോടെ പുതിയ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ഈ ധാരണാപത്രം പ്രയോജനകരമാകും .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള രോഗനിർണയ സഹായ സംവിധാനങ്ങൾ, ആരോഗ്യ ഡാറ്റാ വിശകലനം, ഡിജിറ്റൽ ഹെൽത്ത് കെയർ നവീകരണങ്ങൾ തുടങ്ങിയ മേഖലകളിൽ സംയുക്തമായി പരിശീലന പരിപാടികൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ. ഡോ. ആന്റണി മണ്ണുമേൽ സി എം ഐ, വൈസ് പ്രിൻസിപ്പൽ ഡോ ദീപ്തി രാമകൃഷ്ണൻ, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ ജോബി തോമസ് കെ, ജനറൽ മാനേജർ അഡ്വ .പിൽജോ വർഗീസ് , സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ , ഡോ വിഷ്ണുപ്രിയ മുരളി എന്നിവരും ജ്യോതി എൻജിനീയറിങ് കോളേജിൽ നിന്നും പ്രൊഫസർ ഡോ .അനൂപ് വി , അസിസ്റ്റന്റ് പ്രൊഫസർ ബിനീഷ് എം എന്നിവർ പങ്കെടുത്തു .