- June 19, 2025
അമലയിൽ അന്തർദേശീയ യോഗദിനാചരണം
അമല ആയുർവേദ ആശുപത്രിയിൽ നടത്തിയ അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ നിർവഹിച്ചു.ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ, ചീഫ് ഫിസിഷ്യൻ ഡോ. സിസ്റ്റർ.ഓസ്റ്റിൻ, തൃശ്ശൂർ ഡിസ്ട്രിക്ട് യോഗ അസോസിയേഷൻ കോഴ്സ് ഡയറക്ടർ ശ്രീ. ഗോപിനാഥ് എടകുന്നി, യോഗ പരിശീലക ശ്രീമതി ആശാലത എന്നിവർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനവും ക്ലാസും അമല സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ യോഗ ഡാൻസും നടത്തി, 100 ഓളം പേർ പങ്കെടുത്തു.