- September 14, 2025
അമലയിൽ തിരുശേഷിപ്പ് പ്രയാണത്തിന് സ്വീകരണം
അമല ഹോസ്പിറ്റൽ ചാപ്പലിൽ വി. തോമസ് സ്ലീഹായുടെയും ഭാരതത്തിൽനിന്നുള്ള വിശുദ്ധരായ ചാവറയച്ചൻ, മദർ തെരേസ, ഏവുപ്രാസിയമ്മ, ദേവസഹായം, ഫ്രാൻസിസ് സേവ്യർ, അൽഫോൻസാമ്മ, മരിയം തെരേസ്യ എന്നിവരുടെയും തിരുശേഷിപ്പ് പ്രയാണത്തിന് സ്വീകരണം നൽകി. ചടങ്ങിന് ദേവമാതാ വികാർ പ്രൊവിൻഷ്യാൾ ഫാ. ഡേവി കാവുങ്കൽ, അഴിക്കോട് പൊത്തിഫിക്കൽ,ഷ്രൈൻ റെക്ടർ ഫാ. സണ്ണി പുന്നേലി പറമ്പിൽ അമലനഗർ സെൻറ് ജോസഫ് ചർച്ച് വികാർ ഫാ. ഷിനോഷ്,ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ, ഫാ. ജെയ്സൺ മുണ്ടന്മാണി സി. എം. ഐ, ഫാ. ഷിബു പുത്തൻപുരക്കൽ സി. എം. ഐ, ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി മണ്ണുമ്മേൽ സി. എം. ഐ എന്നിവർ നേതൃത്വം നൽകി. ആയിരകണക്കിന് വിശ്വാസികൾ ഭക്ത്യാദരപൂർവ്വം തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടി