- July 26, 2025
സൗജന്യ ഹോമിയോ പരിശോധന ക്യാമ്പും കാൻസർ ബോധവൽക്കരണവും നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് നാല് നമ്പർ ഏഴ് അംഗണവാടിയിൽ വച്ച് 26/7/2025 ശനിയാഴ്ച്ച രാവിലെ 10:00 മുതൽ സൗജന്യ ഹോമിയോ പരിശോധന ക്യാമ്പും കാൻസർ ബോധവൽക്കരണവും നടത്തി. അമല ഹോമിയോപ്പതി വിഭാഗം ഡോക്ടർ ബ്രില്ലി ക്ലാസ്സ് എടുക്കുകയും പരിശോധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ആവശ്യകാർക്കുളള മരുന്ന് വിതരണവും നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം Dr. ബിനോജ് മാഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പർ സ്വപ്ന പ്രദീപ് ക്യാമ്പിൽ പങ്കെടുത്തു.