- September 12, 2025
അമലയില്‍ ആത്മഹത്യാപ്രതിരോധബോധവല്‍ക്കരണം
അമല മെഡിക്കല്‍ കോളേജ് നടത്തിയ ആത്മഹത്യാപ്രതിരോധ ബോധവല്‍ക്കരണത്തിന്‍റെയും ചര്‍ച്ച ക്ലാസ്സിന്‍റെയും ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, സൈക്യാട്രി വിഭാഗം മേധാവി ഡോ.ഷൈനി ജോണ്‍, അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ഡോ.വിനീത് ചന്ദ്രന്‍, ഡോ.ഡെല്‍സിന്‍ മരിയ ജോസ്, സൈക്കോളജിസ്റ്റ് നിജി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്കിറ്റ് അവതരിപ്പിച്ചു.