- November 08, 2025
അമലയിൽ റേഡിയോളജി ദിനാചരണം
അമല മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റേഡിയോളജി ദിനാചരണത്തിന്റെ ഉൽഘാടനം കേരളത്തിലെ മുതിർന്ന റേഡിയോ ഗ്രാഫറും ബ്രദർ സേവ്യർ അവാർഡ് ജേതാവുമായ സിസ്റ്റർ ലിസാന്റോ എഫ്. സി. സി. നിർവഹിച്ചു. ചടങ്ങിൽ ദീർഘകാലം റേഡിയോളജിസ്റ്റായി സേവനം അനുഷ്ടിച്ച ഡോക്ടർ വത്സലൻ മാത്യുവിനേയും സിസ്റ്റർ ലിസാന്റോയെയും ആദരിച്ചു. അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ. , ഫാ. ജെയ്സൺ മുണ്ടൻ മാണി സി. എം. ഐ., റേഡിയോളജി വിഭാഗം മേധാവി ഡോക്ടർ റോബർട്ട് അമ്പൂക്കൻ, ഇൻചാർജ് സിസ്റ്റർ ഹെന്ന ലിസബത്ത് എഫ്. സി. സി. എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബും ബോധവൽക്കരണ ക്ലാസ്സും നടത്തി.