- September 22, 2025
അമലയിൽ എ. എം. പി. ഐ കേരള ചാപ്റ്റർ വാർഷികം
അമല മെഡിക്കൽ കോളേജിൽ നടത്തിയ എ. എം. പി. ഐ കേരള ചാപ്റ്റർ വാർഷിക കോൺഫെറെൻസിന്റെയും റേഡിയേഷൻ സേഫ്റ്റിയെ അധികരിച് നടത്തിയ ശാസ്ത്രീയ ചർച്ചാ ക്ലാസ്സിന്റെയും ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ നിർവഹിച്ചു. അമൃത മെഡിക്കൽ കോളേജ് മെഡിക്കൽ ഫിസിസ്റ്റ് വിഭാഗം സ്ഥാപക മേധാവി ഡോ.ഭാസ്കരൻപിള്ളയെയും അപ്പോളോ കാൻസർ സെന്റർ മുൻ ചീഫ് മെഡിക്കൽ ഫിസിസ്റ്റ് ഡോ. പി. ജി. ജി കുറുപ്പിനെയും ചടങ്ങിൽ ആദരിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി എം ഐ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോമോൻ റാഫേൽ, എ. എം. പി. ഐ. കേരള ചാപ്റ്റർ സെക്രട്ടറി ഡോ. നിയാസ് പുഴക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി ജോബി പി.ജെ എന്നിവർ പ്രസംഗിച്ചു