അമലയുടെ കാന്‍സര്‍ "സുരക്ഷിത" പദ്ധതിയ്ക്ക് കോര്‍പ്പറേഷനില്‍ തുടക്കം

  • Home
  • News and Events
  • അമലയുടെ കാന്‍സര്‍ "സുരക്ഷിത" പദ്ധതിയ്ക്ക് കോര്‍പ്പറേഷനില്‍ തുടക്കം
  • October 08, 2025

അമലയുടെ കാന്‍സര്‍ "സുരക്ഷിത" പദ്ധതിയ്ക്ക് കോര്‍പ്പറേഷനില്‍ തുടക്കം

അമല മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ കാന്‍സര്‍ സ്ക്രീനിംഗിനായി "സുരക്ഷിത" പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. അമലയുടെ പൂങ്കുന്നം ഡേ കെയര്‍ സെന്‍ററിന്‍റെ ഒന്നാം വാര്‍ഷീകം പ്രമാണിച്ചാണ് പദ്ധതിയ്ക്ക് രൂപം നല്കിയത്. തൃശ്ശൂര്‍ മേയര്‍ എം. കെ. വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ എം. എല്‍. റോസ്സിയും, കൗണ്‍സില്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഡിവിഷനുകളില്‍ കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പുകള്‍ നടത്തും. മാമോഗ്രാം, പാപ്സ്മിയര്‍, മറ്റു കാന്‍സര്‍ സ്ക്രീനിംഗ് ടെസ്റ്റുകളും സൗജന്യമായി നടത്തും. ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് നന്തികര, കല്ല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍, കല്ല്യാണ്‍ വസ്ത്രാലയ ഉടമ പട്ടാഭിരാമന്‍, മണപ്പുറം ഫിനാന്‍സ് എക്സിക്യുട്ടീവ് ജോര്‍ജ്. ഡി.ദാസ്. എഫാത്ത സി. ഇ. ഒ. തോമസ് പൂണേലി, യു. ജെ. ജോയ്, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ. അനില്‍ ജോസ് താഴത്ത്, ഡോ. യു. ഉണ്ണികൃഷ്ണന്‍, ബോര്‍ജിയോ ലൂയീസ് എന്നിവര്‍ പ്രസംഗിച്ചു.