- July 19, 2025
അമലയില്‍ നഴ്സസ് സംസ്ഥാന കോണ്‍ഫ്രന്‍സ്
അമല സ്ക്കൂള് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്ഥാനതല നഴ്സസ് കോണ്‍ഫ്രന്‍സ് "ടെക്ബോണ്" ന്റെ ഉദ്ഘാടനം അമല ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അനോജ് കാട്ടൂക്കാരന്‍ നിര്‍വ്വഹിച്ചു. അമല ജോയിന്റ് ഡയറക്ടര്‍ ഫാ.ആന്റണി പെരിഞ്ചേരി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റണി മണ്ണുമ്മല്‍, നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ.രാജി രഘുനാഥ്, ചീഫ് നഴ്സിംഗ് ഓഫീസ്സര്‍ സിസ്റ്റ്ര് ലിഖിത, സ്ക്കൂള് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പള്‍ സിസ്റ്റ്ര് മിനി, വൈസ് പ്രിന്‍സിപ്പള്‍ സിസ്റ്റ്ര് റീന വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും പങ്കെടുത്തു