അമലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി വാര്‍ഡ് ഉദ്ഘാടനം ചെയ്തു

  • Home
  • News and Events
  • അമലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി വാര്‍ഡ് ഉദ്ഘാടനം ചെയ്തു
  • May 08, 2025

അമലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി വാര്‍ഡ് ഉദ്ഘാടനം ചെയ്തു

അമലയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ന്യൂക്ലിയര്‍ മെഡിസിന്‍ തെറാപ്പി വാര്‍ഡിന്‍റെയും റേഡിയോ അയഡിന്‍ തെറാപ്പി മറ്റനുബന്ധ ചികിത്സാസംവിധാനങ്ങളുടെയും ഉദ്ഘാടനം എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികമായ സ്പെക്ട് സി. ടി., പെറ്റ് സി.ടി. എന്നിവയാണ് അമലയില്‍ സ്ഥാപിച്ചിട്ടുള്ളത്. ദേവമാതാ എജുക്കേഷന്‍ കൗണ്‍സിലര്‍ ഫാ.ഡോ.സന്തോഷ് മുണ്ടന്മാണി, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്മാണി, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, ന്യൂക്ലിയര്‍ മെഡിസിന്‍ മേധാവി ഡോ.സിബു ബേബി, കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍ ഡോ.റോണി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു