- July 21, 2025
ദേശീയ ഡിജിറ്റൽ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കൽ കോളേജിൽ
കേന്ദ്ര സർക്കാർ ഡിജിറ്റൽ സംവിധാനത്തിൻ്റെ ഭാഗമായി ദേശീയ ഡിജിറ്റൽ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കൽ കോളേജിൽ ആരംഭിച്ചു.പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമാസ് ഉൽഘാടനം ചെയ്തു.അസോസിയറ്റ് ഡയറക്ടർ ഫാ. ആൻ്റണി മണ്ണുമ്മൽ സി.എം. ഐ. അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ.എ.റ്റി. ഫ്രാൻസിസ് സെമിനാർ വിഷയം അവതരിപ്പിച്ചു.അസി. പ്രൊഫസർ ഡോ.അജിൻ ജോസഫ്, ലൈബ്രേറിയന്മാരായ ലിറ്റി വി.ജെ., ജിക്കോ കോടങ്കണ്ടത്ത്, ദീപ സി.ജി., ഗ്ലാഡിസ് ജോര്‍ജ്ജ് എന്നിവർ പ്രസംഗിച്ചു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ ഗരഗ്പ്പൂർ ഐ.ഐ.ടിയിൽ സജ്ജമാക്കിയിട്ടുള്ള ദേശീയ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ യിലൂടെ സ്കൂൾ - കോളേജ് പഠനം, ഗവേഷണം, കരിയർ വികസനം, തൊഴിൽ നൈപുണി, സാംസ്കാരികം, നീതി ന്യായ രേഖകൾ തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തുറകളിലും ആവശ്യമായ ഡിജിറ്റൽ വിവരങ്ങൾ ഒറ്റ സംവിധാനത്തിലൂടെ നൽകാൻ ലക്ഷ്യമിടുന്നു.ക്ലബ്ബിലൂടെ ഔദ്യോഗികമായി നടത്തുന്ന പരിശീലനങ്ങൾ, സെമിനാറുകൾ, ചർച്ചകൾ ശിൽപശാലകൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് കേന്ദ്ര സർക്കാരിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.പുസ്തകങ്ങള്‍ക്കും അനുകാലികങ്ങള്‍ക്കുമായി ഒരു വര്‍ഷം ഒന്നര കോടിയിലധികം രൂപ ചെലവഴിക്കുന്ന അമല മെഡിക്കല്‍ ലൈബ്രറിയും ഇപ്പോള്‍ ദേശീയ ഡിജിറ്റൽ ലൈബ്രറിയുടെ ഡിജിറ്റല്‍ വിഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പ്രോഗ്രാമിന്റെ ഭാഗമാണ്.