- July 07, 2025
തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും എൽ. എഫ്. കോളേജും തമ്മിൽ ധാരണപത്രം ഒപ്പുവച്ചു.
ഗുരുവായൂരിലെ ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും, തമ്മിൽ സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. അക്കാദമിക സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ പദ്ധതികൾ എന്നി മേഖലകളിൽ സംയോജിത സംരംഭങ്ങൾ ആരംഭിക്കാൻ ഇത് സഹായകരമാകും. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സിഎംഐയും ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസിയും ധാരണ പത്രം കൈമാറി. അമലയിൽ നിന്ന് അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ സി എം ഐ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജോബി തോമസ് കെ, വൈസ് പ്രിൻസിപ്പൽ ഡോ ദീപ്തി രാമകൃഷ്ണൻ, റിസർച്ച് ലാബ് ഡയറക്ടർ ഡോ. അജിത് ടി എ, സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ ഡോ കായീൻ വടക്കൻ, എൽ. എഫ്. കോളേജിൽ നിന്ന് ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് കൊളാബ്രറേഷൻസ് ഡീൻ ഡോ. ജൂലി ഡൊമിനിക് എ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലൗലി ജേക്കബ് എന്നിവർ സംസാരിച്ചു.