- August 06, 2025
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, തൃശ്ശൂരിലെ സെന്റ് മേരീസ് കോളേജ് (ഓട്ടോണോമസ് ), തൃശ്ശൂരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
അകാദമിക് സഹകരണത്തിനും ഇന്റർഡിസിപ്ലിനറി ഗവേഷണത്തിനും വാതിലൊരുക്കി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ,തൃശ്ശൂരും സെന്റ് മേരീസ് കോളേജ് (ഓട്ടോണോമസ്) തൃശ്ശൂരും, തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ സി. ഡോ . മീന കെ ചെറുവത്തൂരും , അമല മെഡിക്കൽ കോളേജ് ഡയറക്ടർ റവ ഫാ. ജൂലിയസ് അറക്കൽ സി എം ഐ യും തമ്മിൽ ധാരണാപത്രം കൈമാറി. അകാദമിക് സഹകരണത്തിൻറെ ഭാഗമായി അധ്യാപകരുടെയും വിദ്യാർഥികളുടെയും പരസ്പര കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പരിശീലന പരിപാടികൾ എന്നിവയുടെ നടത്തിപ്പിന് ഈ ധാരണാപത്രം വഴിയൊരുക്കും. മികച്ച അകാദമിക് നിലവാരത്തിനും സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ഈ സംയുക്തമായ ശ്രമം പുതിയ അദ്ധ്യായം തുറക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിനിധികൾ വ്യക്തമാക്കി. സംയുക്ത സെമിനാറുകൾ, ശില്പശാലകൾ, ഹൃദ്യമായ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയുടെ സഹായത്തോടെ വിദ്യാർഥികളുടെ സമഗ്രവികസനവും ഇതിലൂടെ സാധ്യമാകും .തൃശ്ശൂരിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെയും അംഗീകൃത ആർട്സ് ആന്റ് സയൻസ് കോളേജിന്റെയും ഇടയിൽ നടക്കുന്ന ഇത്തരണനത്തിലുള്ള ധാരണപത്ര കൈമാറൽ ഇന്റർഡിസിപ്ലിനറി വിദ്യാഭ്യാസ സഹകരണത്തിൻറെ മാതൃകയാകുന്നു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ ഫാ ആന്റണി മണ്ണുമേൽ സി എം ഐ , വൈസ് പ്രിൻസിപ്പൽ ഡോ ലോല ദാസ് , ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ ജോബി തോമസ് കെ, റിസർച്ച് ലാബ് ഡയറക്ടർ ഡോ അജിത്ത് ടി എ, ജനറൽ മാനേജർ അഡ്വ .പിൽജോ വർഗീസ് , സീനിയർ സയന്റിസ്റ്റ് റിസർച്ച് ഓഫീസർമാരായ ഡോ കയീൻ വടക്കൻ, ഡോ വിഷ്ണുപ്രിയ മുരളി എന്നിവരും , സെന്റ് മേരീസ് കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പൽ ഡോ . ഡാലി ഡൊമിനിക് , റിസർച്ച് ഡീൻ ഡോ അഞ്ജലി കിഷോർ , മൈക്രോബയോളജി വിഭാഗം മേധാവി ഡോ ധന്യ കെ സി , ബയോടെക്നോളജി വിഭാഗ മേധാവി ഡോ അനു പി എ എന്നിവർ പങ്കെടുത്തു .