 
								- July 06, 2025
സൗജന്യ മെഡിക്കൽ ക്യാമ്പ്
ആർത്താറ്റ് അമല സൂപ്പർ സ്പെഷ്യാലിറ്റി സെൻററിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആർത്താറ്റ് സെൻറ് തോമസ് എൽ പി സ്കൂളിൽ വച്ച് നടത്തിയ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം അമല ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ആർത്താറ്റ് ഹോളി ക്രോസ് പള്ളി വികാരി റവ. ഫാ.ഷിജോ മാപ്രണത്തുകാരൻ, ജനറൽ മാനേജർ ബോർജിയോ ലൂയിസ്, എച്ച് ആർ മാനേജർ പില്‍ജോ വർഗീസ്, കുന്നംകുളം ഫെല്ലോഷിപ്പ് പ്രസിഡന്റ് സി. ഇ. ഉണ്ണി, സോണി പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു
 
         
																						 
																						 
																						 
																						 
																						