ലോകപുസ്തക ദിനം അമലയിൽ

  • April 24, 2025

ലോകപുസ്തക ദിനം അമലയിൽ

"ഹാരിസൺസ് പ്രൻസിപ്പിൽസ് ഓഫ് മെഡിസിൻ", "ആടുജീവിതം" എന്നി പുസ്തകങ്ങൾ വായനയ്ക്കായി തുറന്നു വെച്ചു കൊണ്ട് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ചീഫ് അഡ്മിനിസ്ട്രേവ് ഓഫീസർ ഡോ. ജോബി തോമാസ്,  ജനറൽ മാനേജർ ബോർജിയോ ലൂയീസ്, വിദ്ധ്യാർത്ഥി പ്രതിനിധി നയനേന്ധു ആനന്ദ് എന്നിവർ ദിനാചരണം ഉൽഘാടനം ചെയ്തു. ദിവംഗതനായ പോപ്പ് ഫ്രാൻസീസിനെ യോഗത്തിൽ അനുസ്മരിച്ചു. പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാൻസിസ്, പബ്ലിക് റിലേഷൻ ഓഫീസർ ജോസഫ് വർഗ്ഗീസ്, നഴ്സിങ് കോളേജ് വിദ്യാർത്ഥി സാൻ്റോ പി.ടി., ലൈബ്രേറിയന്മാരായ ലിറ്റി വി.ജെ, ദീപ സി.ജി. എന്നിവർ പ്രസംഗിച്ചു. ശ്യാമള കെ.ജി., വിൻസി പി. എഫ്., മനോജ് കുമാർ  എന്നിവർ നേതൃത്വം നൽകി.