- June 16, 2025
അമലയില്‍ ആയുര്‍വ്വേദ കര്‍ക്കിടക സ്റ്റാള്‍
അമല ആയുര്‍വ്വേദ വിഭാഗം മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള പ്രത്യേക ഔഷധക്കൂട്ടുമായ് ആരംഭിച്ച കര്‍ക്കിടക സ്റ്റാളിന്‍റെ ഉദ്ഘാടനം ആയുര്‍വ്വേദ വിഭാഗം ജില്ല മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ആഗ്നസ് ക്ലീറ്റസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പാലക്കാട് രൂപത മുന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യാതിഥിയായിരുന്നു. അമല ഫെല്ലോഷിപ്പ് ലേഡീസ് വിംഗ് പ്രസിഡന്‍റ് ആനി ജയ ആദ്യ വില്‍പ്പനയും ഗിഫ്റ്റ് വൗച്ചറും ഏറ്റുവാങ്ങി. അമല ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍ ഡോ.കെ.രോഹിത് എന്നിവര്‍ പ്രസംഗിച്ചു.