അമലയില്‍ ലോക ഹൃദയദിനാചരണം

  • September 29, 2025

അമലയില്‍ ലോക ഹൃദയദിനാചരണം

അമല മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം നടത്തിയ ലോകഹൃദയദിനാചരണത്തിന്‍റെ ഉദ്ഘാടനം സംസ്കൃതസര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് നിര്‍വ്വഹിച്ചു. ഹൃദയാരോഗ്യം നമ്മുടെ കൈകളില്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. അമല ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, കാര്‍ഡിയോളജി മേധാവി ഡോ.ടി.ജി.ജയകുമാര്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ.ഗോപകുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ.രൂപേഷ് ജോര്‍ജ്ജ്, ഡോ.ഷിബുരാജ് പി.എസ്. എന്നിവര്‍ പ്രസംഗിച്ചു. അമല ന്യൂട്രീഷന്‍ വിഭാഗം ഹൃദയാരോഗ്യവും ഭക്ഷണവും വിഷയാവതരണം നടത്തി.