മഴക്കാല രോഗങ്ങളെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും സൗജന്യ തൈറോയ്ഡ് ടെസ്റ്റും നടത്തി

  • Home
  • News and Events
  • മഴക്കാല രോഗങ്ങളെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും സൗജന്യ തൈറോയ്ഡ് ടെസ്റ്റും നടത്തി
  • July 20, 2025

മഴക്കാല രോഗങ്ങളെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും സൗജന്യ തൈറോയ്ഡ് ടെസ്റ്റും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ വാർഡ് അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് 20/7/2025 ഞായർ രാവിലെ 10:00 മണി മുതൽ മഴക്കാല രോഗങ്ങളെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സും സൗജന്യ തൈറോയ്ഡ് ടെസ്റ്റും നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എൻ്റോമോളജിസ്റ്റ് മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു. വാർഡ് അഞ്ച് മെമ്പർ ശ്രീ. അജയൻ സ്വാഗതം ചെയ്തു സംസാരിച്ചു.