അമലയില്‍ ഫോറന്‍സിക് ശില്‍പ്പശാലയും ഡോ.എം.ആര്‍.ചന്ദ്രന്‍ ഒറേഷനും

  • Home
  • News and Events
  • അമലയില്‍ ഫോറന്‍സിക് ശില്‍പ്പശാലയും ഡോ.എം.ആര്‍.ചന്ദ്രന്‍ ഒറേഷനും
  • May 17, 2025

അമലയില്‍ ഫോറന്‍സിക് ശില്‍പ്പശാലയും ഡോ.എം.ആര്‍.ചന്ദ്രന്‍ ഒറേഷനും

അമല മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗവും സൗത്ത് ഇന്ത്യന്‍ മെഡിക്കോ ലീഗല്‍ അസോസിയേഷനും സംയുക്തമായി നടത്തിയ ശില്‍പ്പശാലയുടെയും ഡോ.എം.ആര്‍.ചന്ദ്രന്‍ ഒറേഷെന്‍റയും ഫോറന്‍സിക് വിഭാഗത്തില്‍ സ്ഥാപിച്ച പ്രതീകാത്മക കോടതിമുറിയുടെ ഉദ്ഘാടനവും ജില്ല ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീമതി രമ്യമേനോന്‍ നിര്‍വ്വഹിച്ചു. ഡോ.എം.ആര്‍.ചന്ദ്രന്‍ ഒറേഷന്‍ അമല മുന്‍ ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.പ്രിന്‍സ് എം.പോള്‍, ഡോ. ബോബന്‍ ബാബു, ശ്രീദേവി ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ഫോറന്‍സിക് ദിനത്തോടനുബന്ധിച്ച് വിവിധ മെഡിക്കല്‍ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മത്സരങ്ങളില്‍ വിജയികള്‍ക്ക് ബാങ്ക് ഓഫ് ബറോഡ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.