- September 28, 2025
അമല ഫെല്ലോഷിപ്പ് നെടുമ്പാശ്ശേരി എയർപോർട്ട് സിറ്റി യൂണിറ്റിന്റെ വാർഷികവും സൗജന്യ കിഡ്നിരോഗ നിർണയ ക്യാമ്പും നടത്തി.
അമല ഫെല്ലോഷിപ്പ് നെടുമ്പാശ്ശേരി എയർപോർട്ട് സിറ്റി യൂണിറ്റിന്റെ വാർഷികവും സൗജന്യ കിഡ്നിരോഗ നിർണയ ക്യാമ്പും നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം കെ തോമസ് അധ്യക്ഷൻ ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ അഡ്വ.ഷിയോപോൾ മുഖ്യപ്രഭാഷണം നടത്തി. അമല മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർമാരായ ഫാ. ആൻറണി പെരിഞ്ചേരി സി എം ഐ, ഫാ. ഡെൽജോ പുത്തൂർ സിഎംഐ, പഞ്ചായത്ത് പ്രസിഡണ്ട് എ. വി. സുനിൽ ,വി.ബി രാജൻ, അബി കെ. കെ, മാത്യൂസ് കോലഞ്ചേരി, ജോർജ് കുര്യൻ, ജോസ് ആനതാഴത്ത്, ജോണി എ .വൈ,ജോസഫ് വർഗീസ് ,ജോൺസൺ പടയാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.