- September 29, 2025
ഡോ. ധർമ്മരാജ് അടാട്ടിനു അമല സ്വീകരണം നൽകി.
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ടിനു അമല മെഡിക്കൽ കോളേജ് സ്വീകരണം നൽകി ആദരിച്ചു.പത്മ ഭൂഷൻ ഫാ. ഗബ്രിയേൽ കേന്ദ്ര ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. ആൻ്റണി പെരിഞ്ചേരി പൊന്നാട അണിയിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.റ്റി. ഫ്രാൻസീസ്, സിനിയർ ലൈബ്രേറിയൻ ലിറ്റി വി.ജെ., റിസർച്ച് ഓഫീസർ ഡോ. ബിനിത പി.പി., സീനിയർ പാത്തോളജിസ്റ്റ് ഡോ. ആഗ്നസമ്മ ജേക്കബ്, പി.ആർ. ഒ. ജോസഫ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തി വായന പ്രോൽസാഹിപ്പി ക്കേണ്ടതിൻ്റെ ആവശ്യകതയും അതിലൂടെ പബ്ലിക് ലൈബ്രറികളുടെ ഉപയോഗവും വർദ്ധിക്കുമെന്ന് അക്കാദമിക്ക് ലൈബ്രറി അസോസിയേഷൻ (എ.എൽ.എ.) പ്രസിഡണ്ടു കൂടിയായ ഡോ. എ.റ്റി. ഫ്രാൻസീസ് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടിനെ ധരിപ്പിച്ചു.