 
								- October 25, 2025
അമലയിൽ സ്തനാർബുദമാസാചരണം നടത്തി
അമല മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗം നടത്തിയ സ്തനാർബുദമാസാചരണ പരിപാടിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ നിർവഹിച്ചു. മെഡിക്കൽ ഓങ്കോളജി മേധാവി ഡോ. അനിൽ ജോസ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോമോൻ റാഫേൽ, സർജിക്കൽ ഓങ്കോളജി മേധാവി ഡോ. ജോജു ആന്റണി, ഡോ. എം. കെ. അദ്വൈത്, അനന്യ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. അമല കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ച് സ്കിറ്റ് അവതരിപ്പിച്ചു. എ ഐ അടിസ്ഥാനമാക്കി നവീന ബ്രസ്റ്റ് കാൻസർ സ്ക്രീനിങ് ക്യാമ്പും നടത്തി.
 
         
																						 
																						 
																						 
																						 
																						