ലോക എയ്ഡ്സ് ദിന റാലിയിൽ അമല കോളേജ് ഓഫ് നഴ്സിംഗിന് ഒന്നാം സ്ഥാനം

  • Home
  • News and Events
  • ലോക എയ്ഡ്സ് ദിന റാലിയിൽ അമല കോളേജ് ഓഫ് നഴ്സിംഗിന് ഒന്നാം സ്ഥാനം
  • December 01, 2025

ലോക എയ്ഡ്സ് ദിന റാലിയിൽ അമല കോളേജ് ഓഫ് നഴ്സിംഗിന് ഒന്നാം സ്ഥാനം

തൃശൂർ:ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ലോക എയ്ഡ്സ് ദിനം 2025 നോടനുബന്ധിച്ച് ഡിസംബർ 1 തൃശൂർ സെൻറ് മേരീസ് കോളേജിൽ സംഘടിപ്പിച്ചു. ബോധവത്കരണ റാലിയും അവബോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ ജില്ലയിൽ നിന്നുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തു. എയ്ഡ്സ് നിർമാർജ്ജനവും സ്റ്റിഗ്മ ഇല്ലാതാക്കലും ലക്ഷ്യമാക്കി സംഘടിപ്പിച്ച റാലിയിൽ അമല കോളേജ് ഓഫ് നഴ്സിംഗ്, തൃശൂർ വിദ്യാർത്ഥികളുടെ പ്രകടനത്തിന് ഒന്നാം സമ്മാനം ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ IAS  ൽ നിന്നും ഏറ്റുവാങ്ങി.