- September 26, 2025
നാഷണൽ എച്ച്.ആർ. ഡേ 2025
നാഷണൽ എച്ച്.ആർ. ഡേ 2025-ന്റെ ഭാഗമായി, സെപ്റ്റംബർ 26, 2025-ന് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ-ൽ “Meet the Leader” പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടി ഔദ്യോഗികമായി അമല ഡയറക്ടർ ഫാ ജൂലിയസ് അറക്കൽ സി എം ഐ ഉദ്ഘാടനം ചെയ്തു. കൂടാതെ ജോയിന്റ് ഡയറക്ടർ ഫാ ആന്റണി പെരിഞ്ചേരി സി എം ഐ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സൈജു സി എടക്കളത്തൂർ , ജനറൽ മാനേജർ (HR & Legal) അഡ്വ പിൽജോ വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രജിസ്ട്രാർ ഡോ വി എം സേവ്യർ പ്രോഗ്രാമിന് നേതൃത്വം നൽകി. മീറ്റിംഗിൽ എച്ച്.ആർ. വിഭാഗത്തിന്റെ പ്രവർത്തന രീതി, സ്റ്റാഫുകളുടെ ഉത്തരവാദിത്വങ്ങൾ, മികച്ച എച്ച്.ആർ. പ്രാക്ടീസുകൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ നടന്നു. സമ്മേളനം ഏകദേശം ഒന്നരമണിക്കൂർ നീണ്ടു.പരിപാടി വിജയകരമായി സമാപിച്ചു, പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ജനറൽ മാനേജർ (HR & Legal) അഡ്വ പിൽജോ വർഗീസ് നന്ദി അറിയിച്ചു.