ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്ലിനിക്കൽ ഫാർമക്കോളജി അപ്ഡേറ്റ്സ് : 2025 എന്ന പേരിൽ പരിശീലന പരിപാടി നടത്തി

  • Home
  • News and Events
  • ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്ലിനിക്കൽ ഫാർമക്കോളജി അപ്ഡേറ്റ്സ് : 2025 എന്ന പേരിൽ പരിശീലന പരിപാടി നടത്തി
  • August 02, 2025

ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്ലിനിക്കൽ ഫാർമക്കോളജി അപ്ഡേറ്റ്സ് : 2025 എന്ന പേരിൽ പരിശീലന പരിപാടി നടത്തി

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ  ഫാർമക്കോളജി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്ലിനിക്കൽ ഫാർമക്കോളജി അപ്ഡേറ്റ്സ് : 2025 എന്ന പേരിൽ   പരിശീലന പരിപാടി സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് , വൈസ് പ്രിൻസിപ്പൽ ഡോ ലോല ദാസ്   ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രിൻസിപ്പൽമാരായ ഡോ ദീപ്തി രാമകൃഷ്ണൻ ,ഡോ  റെന്നീസ് ഡേവിസ് ,  ഫാർമക്കോളജി വിഭാഗം മേധാവി , ഓർഗനൈസിംഗ് ചെയർപേഴ്‌സൺ ഡോ. വി  കെ പ്രതിഭ , ഓർഗനൈസിങ്ങ് സെക്രട്ടറി,  ഡോ. ബോണി രാജൻ എന്നിവർ ആശംസകൾ നേർന്നു.    റിസോഴ്സ് പഴ്സണായി  ബിലീവേഴ്‌സ് ചർച് മെഡിക്കൽ  കോളേജിൽ നിന്നുള്ള ഡോ. സുമിത്ത് മാത്യു  (ഫാർമക്കോളജി പ്രൊഫസർ), പങ്കെടുത്തു .ഇൻ-ഹൗസ് സ്പീക്കർമാരായി റെസ്പിറേറ്ററി മെഡിസിൻ വിഭാഗം ഡോ  ഇ വി കൃഷ്ണകുമാർ , കാർഡിയോളോജി വിഭാഗം ഡോ രൂപേഷ് ജോർജ് , നെഫ്രോളജി വിഭാഗം ഡോ രഘുനാഥ് , ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സോജൻ ജോർജ്ജ്  എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് , എ ഐ ലാബ് ഉത്‌ഘാടനവും ബിരുദ -ബിരുദാനന്തര വിദ്യാർത്ഥികൾക്കുമായി പോസ്റ്റർ മത്സരവും  നടത്തപ്പെട്ടു . വിവിധ കോളേജുകളിലെയും അമല ഇന്സ്ടിട്യൂട്ടിലെയും ബിരുദ -ബിരുദാനന്തര വിദ്യാർത്ഥികളും ഫാക്കൽറ്റികളും ആയി ഇരുനൂറോളം പേർ പങ്കെടുത്ത പരിപാടി വിജയകരമായിരുന്നു .