- July 31, 2025
അമല ആയുർവേദാശുപത്രിയിൽ "കർക്കിടക നിലാവ് 2025" ആഘോഷിച്ചു
അമല ആയുർവേദാശുപത്രിയിലെ രോഗികൾക്കും, അമല കുടുംബത്തിനും ഒന്നാകെയുള്ള മാനസികോല്ലാസത്തിനായി വർഷംതോറും നടത്തി വരാറുള്ള "കർക്കിടക നിലാവ്" എന്ന സാംസ്ക്‌കാരിക പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ നിർവഹിച്ചു. കേരള ടൂറിസം വകുപ്പ് അക്രെഡിറ്റേഷനായ "ആയുർ ഡയമണ്ട് റിന്യൂവൽ സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങും, അമല ആയുർവേദ തീം സോങ് റിലീസും അദ്ദേഹം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി അമല ആയുർവേദാശുപത്രിയിൽ ദീർഘകാലം ചീഫ് ഫിസിഷ്യൻ ആയിരുന്ന ഡോ. കേശവനെ ആദരിച്ചു. തീം സോങ്ങ് സംഘാടകരായ ഫാ. ഡോ. ജോർജ് നെരേപറമ്പിൽ സി എം ഐ, സി. ലിസ്‌മി സി എം സി, ശ്രീ ലിയോ ആന്റണി, ശ്രീമതി ലക്ഷ്മി സി. എം., ഡോ. സുമേഷ് എൻ. വി. ശ്രീ. രെഞ്ജിൻ രാജു എന്നിവരെയും ആദരിച്ചു. അമല ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ, ചീഫ് ഫിസിഷ്യൻ സി. ഡോ. ഓസ്റ്റിൻ, കൺസൽട്ടൻറ് ഫിസിഷ്യന്മാരായ ഡോ. എസ്. ജയീപ്. ഡോ. രോഹിത് കെ. എന്നിവർ പ്രസംഗിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ശ്രീ. ഹാപ്പി ബൈജുവും ടീമും ചേർന്ന് "ഹാപ്പി ബാൻഡ് ഷോ" അവതരിപ്പിച്ചു.