അമലആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർസ്വാസ്ഥ്യയോജന-പി.എച്ച്.ഐ പദ്ധതിയുടെ ഭാഗമായി തോളൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന സൗജന്യമെഡിക്കൽക്യാമ്പുകൾക്ക് തുടക്കമായി.
തൃശ്ശൂർ:അമലആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർസ്വാസ്ഥ്യ യോജന-പി.എച്ച്.ഐ. പ്രോജക്ടിന്റെ ഭാഗമായി തോളൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം പറപ്പൂർ രാജീവ്ഗാന്ധി സാംസ്‌കാരിക നിലയത്തിൽ വച്ച്തോളൂർഗ്രാമ പഞ്ചായത്ത്പ്രസിഡന്റ്ശ്രീമതി. ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കൽ സയൻസസ്ജോയിന്റ്ഡയറക്ടർ ഫാ. ഷിബുപുത്തൻപുരയ്ക്കൽ സി.എം.ഐ. അധ്യക്ഷനായ ചടങ്ങിൽ അമല ആയുർവേദിക്ഹോസ്പിറ്റലിലെ കൺസൾട്ടന്റ്ഫിസിഷ്യൻഡോ. രോഹിത്കെ., വികസനസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീനവിൽസൺ, ക്ഷേമകാര്യസ്റ്റാൻഡിംഗ്കമ്മിറ്റിചെയർപേഴ്സൺ ശ്രീമതി. സരസമ്മ സുബ്രഹ്മണ്യൻ, വാർഡ്അംഗങ്ങളായശ്രീ. കെ. ജി. പോൾസൺ, ശ്രീ. പി. അരവിന്ദാക്ഷൻ, ശ്രീമതി. ഷീനതോമസ്, ആയുഷ്പ്രോജക്ട്മാനേജർ ഡോ. അരവിന്ദ്എസ്.വി. എന്നിവർ പ്രസംഗിച്ചു. ഈ ക്യാമ്പിനോടനുബന്ധിച്ചു നടത്തിയ മുട്ടു വേദനയ്ക്കുള്ള ബോധവൽക്കരണ ക്ലാസ്സും യോഗസെഷനും പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. പുഴക്കൽബ്ലോക്ക്പഞ്ചായത്തിലെ 6 ഗ്രാമപഞ്ചായത്തുകളിലെ 1.5 ലക്ഷം പേരെ ഉൾപ്പെടുത്തി, അതിൽനിന്നും 1000 പേരെ വിവിധ സ്ക്രീനിംഗ്ക്യാമ്പുകളിലൂടെ തിരഞ്ഞെടുത് ഒരുവർഷത്തെ സൗജന്യ ചികിത്സയും മരുന്നുകളും- രക്തപരിശോധന, എക്സറേ ഉൾപ്പെടെ- നൽകുന്നതാണ്ഈപദ്ധതി. ഏകദേശം ഒന്നരകോടിരൂപ ചെലവ്വരുന്ന ഈപദ്ധതിയുടെ കാലാവധി 3 വർഷമാണ്. തുടർ ക്യാമ്പുകൾ നവംബർ 1 ന്പോന്നോർ ജി.ഡബ്ള്യു.യൂ.പി. സ്കൂളിൽവെച്ചും 7 ന്പറപ്പൂർ രാജീവ്ഗാന്ധിഹാളിലും 8 ന്മുള്ളൂർ LP സ്കൂളിൽവെച്ചും 11 ന്ലിറ്റിൽ ഫ്ലവർചർച്ച്പാരിഷ്ഹാളിൽവെച്ചും 15 ന് എടക്കളത്തൂർ ശ്രീകൃഷ്ണവിലാസംസ്കൂളിൽവെച്ചുംനടക്കുന്നതാണ്.