അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ നാഷണല്‍ ബുക്ക് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം കേരളസാഹിത്യഅക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍ നിര്‍വ്വഹിച്ചു. അമലയിലെ ഡോ.പി.എസ്.രമണിയുടെ നോവല്‍ 'പിന്നിലേക്കൊഴുകുന്ന പുഴ' മെഡിക്കല്‍ വിദ്യാര്‍ത്ഥി അഖില നന്ദന്‍റെ 'എ പോയറ്റ്സ് ഫാലസീസ്' ''അമല ആരോഗ്യം മാഗസിന്‍' എന്നിവയും സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. ഏറ്റവും നല്ല സ്ക്കൂള്‍ ലൈബ്രററിക്കുള്ള അവാര്‍ഡ് പുറനാട്ടുകര കേന്ദ്രിയവിദ്യാലയം ഹൈസ്ക്കൂള്‍ കരസ്ഥമാക്കി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്‍റണി പെരിഞ്ചേരി, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജി രഘുനാഥ്, ഡോ.എം.സി.സാവിത്രി, സിസ്റ്റ്ര്‍ മിനി, ഡോ.വി.രാമന്‍കുട്ടി, വെല്‍സ് പി.ജെ, സ്മൃതി തിലക്, അലീന ജിജി, അഗ്ന കെ.എല്‍, ശ്രീലേഖ, ഡോ.എ.റ്റി. ഫ്രാന്‍സിസ്, ബോര്‍ജിയോ ലൂയിസ്, ജിക്കോ കോടങ്കണ്ടത്ത്, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാഫംഗങ്ങളുടെ പെയിന്‍റിംഗും പ്രദര്‍ശനത്തിനുണ്ട്. പതിനാറോളം ബുക്ക് സ്റ്റാളുകളും പങ്കെടുക്കുന്നുണ്ട്.