- June 23, 2023
We Are Now 3000+Strong
3000ന്റെ കരുത്തോടെ അമല മുന്നോട്ട് .
ഈ ഒരു നിമിഷത്തിന്റെ ധന്യതയെ ഒരു ചിത്രത്തിലൂടെ മാത്രം അടയാളപ്പെടുത്തുന്നതെങ്ങനെ!
അമല ഇന്ന് ആതുര സേവന സന്നദ്ധരായ 3000ലധികം പേരുടെ ഒരു സ്ഥാപനമായി വളർന്നിരിക്കുകയാണ്. അഞ്ചു വർഷത്തിനുള്ളിൽ
ആരോഗ്യരംഗത്ത് ആയിരം പുതിയ തൊഴിലവസരങ്ങൾ എന്ന ‘അമല ക്ഷേമ’ പദ്ധതി ആവിഷ്ക്കരിച്ചത് മുതൽ നമ്മൾ ഒരുമിച്ച് കാണുന്ന ആ സ്വപനത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ഇന്ന് അമല.
അമലയുടെ വളർച്ചയിലും വിജയത്തിലും നിങ്ങൾ ഓരോരുത്തരുടെയും പങ്ക് വിലമതിക്കാനാവാത്തതാണ്.
നന്ദി എന്ന വാക്കിൽ ഒത്തുക്കനാവുന്നതല്ല അമലയ്ക്ക് ഈ 3000 പേരോടുള്ള കടപ്പാടും സ്നേഹവും.
സമർപ്പിത സേവനത്തിന്റെ പാതയിൽ അഞ്ചു പതിറ്റാണ്ടിന്റെ നാഴികക്കല്ലിലേക്കു ഏതാനും വർഷങ്ങൾ മാത്രം ബാക്കി നിൽക്കെ
ആരോഗ്യ രംഗത്തെ അമലയുടെ വിശ്വാസ്യത നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയോടെ ആർജിച്ചതാണ്. രോഗ ശുശ്രൂഷയിലും അതിലൂടെ സാമൂഹിക സേവനത്തിലും മഹത്തായ ഒരു മാതൃക സൃഷ്ടിച്ചു, അമല മുന്നേറുന്നത് ഈ കൂട്ടായ്മയുടെ വിജയമാണ്. അമല ഹോസ്പിറ്റൽ കുടുംബത്തിലെ ഓരോ അംഗത്തിനും ഈ അവസരത്തിൽ പ്രത്യക അഭിനന്ദനവും നന്ദിയും അറിയിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. നമ്മൾ വളരുകയാണ്,കരുത്തോടെ