ആയുർവേദ ചികിത്സ ലോയിഡലിന് വാർഷിക അജണ്ട

  • Home
  • News and Events
  • ആയുർവേദ ചികിത്സ ലോയിഡലിന് വാർഷിക അജണ്ട
  • February 13, 2026

ആയുർവേദ ചികിത്സ ലോയിഡലിന് വാർഷിക അജണ്ട

അമല നഗർ:  ഓസ്ട്രിയക്കാരൻ 89 വയസ്സുള്ള ലോയിഡൽ ഹെർവിഗ്,  തന്റെ വാർഷിക കലണ്ടറിൽ മുടക്കം കൂടാതെ അടയാളപ്പെടുത്തുന്ന ഒരു കാര്യമാണ് ആയുർവേദ ചികിത്സ. അതും അമല ആയുർവേദ ആശുപത്രിയിൽ നിന്നും നടത്തുക എന്നതും, ഇപ്പോൾ കാൽനൂറ്റാണ്ടോളമായി എന്നതും പ്രത്യേകതയാണ്. 86 കാരിയായ ലോയിഡൽ വാൾട്ടൂസും ഭർത്താവിനൊപ്പം ചികിത്സയ്ക്കെത്തും. രണ്ടുപേരും പൂർണ്ണ ആരോഗ്യത്തോടെ തന്നെ ഓടിച്ചാടി നടക്കുന്നു. കോവിഡ് കാലത്ത് മാത്രമാണ് ഈ പതിവ് തെറ്റിയിട്ടുള്ളൂ. മക്കളും മരുമക്കളും ബന്ധുക്കളുമായി എട്ടുപേരാണ് അമല ആയുർവേദത്തിൽ ചികിത്സയ്ക്ക് എത്തിയത്. വൃത്തിയുള്ള അന്തരീക്ഷവും ജീവനക്കാരുടെ സ്നേഹോഷ്മളമായ പെരുമാറ്റവും അമലയുടെ പ്രത്യേകതയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഒരു മാസത്തെ ചികിത്സയ്ക്കിടയിൽ പൂരവും ആനയും മേളവും കാണാനും അവർ സമയം കണ്ടെത്തുന്നു. ഈ വർഷം 22 രാജ്യങ്ങളിൽ നിന്നും വിദേശികൾ എത്തിയതായി ജോയിന്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ പറഞ്ഞു., എൻ. എ. ബി. എച് (N.A.B.H) ആയുർ ഡയമണ്ട് അംഗീകാരങ്ങൾ ഉള്ള അമല ആയുർവേദ ആശുപത്രി അന്താരാഷ്ട്രതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്. അമല മെഡിക്കൽ കോളേജ് ആശുപത്രിയുടെ സേവനവും രോഗികൾക്ക് ഏറെ പ്രയോജനകരമാണ്. അടുത്ത വർഷത്തേക്കുള്ള ബുക്കിംഗ് നടത്തിയാണ് ഈ കുടുംബം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.