അമല റൂറൽ ഹെൽത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം തുറന്നു

  • Home
  • News and Events
  • അമല റൂറൽ ഹെൽത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം തുറന്നു
  • August 05, 2026

അമല റൂറൽ ഹെൽത്ത് സെന്ററിന്റെ നവീകരിച്ച കെട്ടിടം തുറന്നു

വെള്ളാറ്റിഞ്ഞൂർ: അമല മെഡിക്കൽ കോളേജിന്റെ വെള്ളാറ്റിഞ്ഞൂരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന റൂറൽ ഹെൽത്ത് സെന്ററിന് വേണ്ടി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിൻഷ്യാൾ ഫാ.ഡോ. ജോസ് നന്തിക്കര സി.എം.ഐ നിർവഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിക്കുകയും "കൂട്ടുകാരി" പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി, ആഷ്‌ന, ബിന്ദു, ഒല്ലൂർ സെൻറ് വിൻസൻറ് ഡി പോൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫി, അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ , നേഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ഡോ.രാജി രഘുനാഥ്‌, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി.ആർ സാജു, അസിസ്റ്റൻറ് പ്രൊഫസർ ഡോ. സി.എം ശ്രുതി എന്നിവർ പ്രസംഗിച്ചു.