- August 02, 2026
വടക്കാഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
വടക്കാഞ്ചേരി അമല ഫെല്ലോഷിപ്പ് ,ACTS വടക്കാഞ്ചേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. 500 ഓളം പേരെ പരിശോധിച്ചു മരുന്നുകൾ വിതരണം ചെയ്തു.ഫെല്ലോഷിപ്പ് പ്രസിഡൻറ് വി വി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ മുഖ്യപ്രഭാഷണം നടത്തി. ഐഡന്റിറ്റി കാർഡ് വിതരണം അമല മെഡിക്കൽ കോളേജ് ജോ.ഡയറക്ടർ ഷിബു ഫാ.ഷിബു പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. അനിരുദ്ധൻ വി, പി എൻ വൈശാഖ്, ഫാ. വർഗീസ് തരകൻ, അജിത് കുമാർ മല്ലയ, അഡ്വ. റോയ് ഫ്രാൻസിസ്, കെഎം അബ്ദുൽ സലീം എന്നിവർ പ്രസംഗിച്ചു.