അമലയിൽ റോട്ടറി ക്ലബ്ബിന്റെ ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതി

  • Home
  • News and Events
  • അമലയിൽ റോട്ടറി ക്ലബ്ബിന്റെ ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതി
  • July 02, 2026

അമലയിൽ റോട്ടറി ക്ലബ്ബിന്റെ ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റ് അമല ഹോസ്പിറ്റലിലെ ഡയാലിസിസ് രോഗികൾക്ക് ഗിഫ്റ്റ് ഓഫ് ഹോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് കിറ്റുകൾ നൽകി. അമലയിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ കെ. ബി. രാജഗോപാലിൽ നിന്ന് ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ കിറ്റുകൾ ഏറ്റുവാങ്ങി. റോട്ടറി ഭാരവാഹികളായ മനോജ് മാത്യു, എസ്. അനിൽകുമാർ, അഡ്വ. ഗിരീഷ് കുമാർ, അമല പി.ആർ.ഒ. ജോസഫ് വർഗ്ഗീസ്, സിസ്റ്റർ കൊച്ചു മേരി എന്നിവർ പങ്കെടുത്തു.