- July 01, 2026
അമലയിൽ ഡോക്ടേഴ്സ് ദിനം
അമല മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡോക്ടേഴ്സ് ദിനത്തിൽ നടത്തിയ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്,കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.സി. ആർ.സാജു എന്നിവർ പ്രസംഗിച്ചു.അനാട്ടമി വിഭാഗം ഒന്നാം സമ്മാനവും ഫാർമകോളജി വിഭാഗം രണ്ടാം സമ്മാനവും നേടി. ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാർ രക്തദാനവും നടത്തി.