അമല ഇക്കോ ക്ലബ് ഗോ ഗ്രീൻ പദ്ധതി

  • August 05, 2026

അമല ഇക്കോ ക്ലബ് ഗോ ഗ്രീൻ പദ്ധതി

അമല മെഡിക്കൽ കോളേജ് ഇക്കോ ക്ലബ് ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ ഇൻഡോർ ഗാർഡൻ മത്സരങ്ങളുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിൻറ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആൻ്റണി മണ്ണുമൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ഐശ്വര്യ അലക്സ്, ലെഫ്റ്റ്. കേണൽ ഡോ. വിപിൻ, ഡോ. ശ്രുതി സി.എം, ഡോ. സ്റ്റെഫി ഫ്രാൻസിസ്, ഡോ. അനുഷ ബോസ് എന്നിവർ പ്രസംഗിച്ചു. നേത്രരോഗ വിഭാഗം ഒന്നാം സമ്മാനത്തിനും, ഫാർമക്കോളജി വിഭാഗം രണ്ടാം സമ്മാനത്തിനും, ഫോറൻസിക്, പൾമനോളജി വിഭാഗങ്ങൾ മൂന്നാം സമ്മാനത്തിനും അർഹരായി.