- January 08, 2026
രക്തദാനത്തിന് അമല മോഡൽ; വൺ അമല ബ്ലഡ് ഡൊണേഷൻ ചലഞ്ച്
അമല നഗർ: അമല മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന രോഗികൾക്ക്, അമല ആശുപത്രിയിൽ ജോലി ചെയ്യുന്ന, ഡോക്ടർമാരും നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാർത്ഥികളും സുഹൃത്തുക്കളും മൂന്നു മാസത്തിലൊരിക്കൽ സന്നദ്ധരക്തദാനത്തിലൂടെ രക്തം നൽകുക എന്ന ലക്ഷ്യവുമായി അയ്യായിരം പേർ അടങ്ങുന്ന, വൺ അമല ബ്ലഡ് ഡൊണേഷൻ ചലഞ്ചും, രക്തത്തിലെ ആവശ്യമുള്ള മൂല ഘടകങ്ങളെ മാത്രം വേർതിരിച്ചെടുക്കുന്ന അഫാരസിസ് പ്രക്രിയയ്ക്ക് വേണ്ടിയുള്ള അഫാരസിസ് രജിട്രിയും, ഓരോ ആഴ്ച്ചയും രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകുന്ന ഡിപ്പാർട്ട്മെന്റുകളുടെ പേരുകളോട് കൂടിയ അമല മെഡിക്കൽ കോളേജിന്റെ കലണ്ടറും തൃശൂർ ഗവർമെൻ്റ് മെഡിക്കൽ കോളേജ്, ബ്ലഡ് ട്രാൻസ്ഫൂഷൻ വിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോ: സജിത്ത് വിളമ്പിൽ ഉദ്ഘാടനം ചെയ്തു.അഫാരസിസ് രജിട്രി ഉദ്ഘാടനം ചെയ്തതിലൂടെ തൃശൂർ, പാലക്കാട്, മലപുറം ജില്ലകളിലുള്ള അഫാരസിസ് പ്ലെയ്റ്റ്ലറ്റ് ദാതാക്കളെ തിരിച്ചറിയാനും അതുമൂലം പ്ലെയ്റ്റ്ലറ്റ് ആവശ്യമുള്ള അനേകം രോഗികൾക്ക് ചികിത്സ നൽകാനും കഴിയുമെന്ന് ട്രാൻസ് ഫ്യൂഷൻ വിഭാഗം മേധാവി. ഡോ. വിനു വിപിൻ പറഞ്ഞു.രോഗികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, അവരെ സഹായിക്കാനായി എല്ലാ ബുദ്ധനാഴ്ച കളിലും അമല ആശുപത്രിയിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നുണ്ടെന്ന് ജോയിൻ്റ് ഡയറക്ടർ , ഫാദർ ജെയ്സൺ മുണ്ടൻമാണി അറിയിച്ചു. സ്റ്റാഫ് അംഗങ്ങളുടെ കുടുംബാഗങ്ങളും പ്രസ്തുത വൺ അമല ബ്ലഡ് ഡൊണേഷൻ ചലഞ്ചിൽ പങ്കുചേരുന്നുണ്ട്.രോഗികളെ സഹായിക്കുക, സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം ഉൾകൊണ്ടുള്ള വൺ അമല രക്തദാന ക്യാമ്പിനെയും, അഫാരസിസ് രജിട്രിയെയും മുഖ്യാതിത്ഥി ഡോ. സജിത്ത് വിളമ്പിൽ പ്രശംസിക്കുകയും അമല മോഡൽ രക്തദാന ക്യാമ്പ്, മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയും ആണെന്ന് അഭിപ്രായപെട്ടു.രാവിലെ 9 മണിക്കു നടന്ന പൊതുമീറ്റിങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാദർ ജൂലിയസ് അയ്ക്കൽ , ജോയിൻ്റ് ഡിറക്ടർ, ഫാദർ ജെയ്സൺ മുണ്ടന്മാ ണി, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, ഡോ. വിനു വിപിൻ, കാത്തലിക്ക് നഴ്സസ് ഗിൽഡ് ഓഫ് അമല കോ ഓർഡിനേറ്ററും ചീഫ് നഴ്സിങ് ഓഫീസറുമായ, സിസ്റ്റർ ലിഖിത എം. എസ്. ജെ, അമല അലയ്ഡ് ഹെൽത്ത് സയൻസസ് പ്രിൻസിപൽ, ശ്രീമതി ഷീബ ബാസ്ക്കർ എന്നിവർ പ്രസംഗിച്ചു.
കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് അമലയുടെ നേതൃ ത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ 93 പേർ രക്തദാനം നടത്തി. രക്തദാതാക്കളെയും സംഘടനകളെയും പൊതുമീറ്റിങ്ങിൽ ആദരിച്ചു.