സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളെ അവഗണിക്കരുത്: ഭാനുമതി ടീച്ചര്‍

  • Home
  • News and Events
  • സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളെ അവഗണിക്കരുത്: ഭാനുമതി ടീച്ചര്‍
  • October 19, 2022

സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളെ അവഗണിക്കരുത്: ഭാനുമതി ടീച്ചര്‍

സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളെ അവഗണിക്കാതെ
സമൂഹത്തിന്‍റെ മുഖ്യധാരിയിലെക്കെത്തിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന 'അംഹ'യുടെ സ്ഥാപക (AMHA) ഡോ.പി.ഭാനുമതി അഭിപ്രായപ്പെട്ടു. അമല മെഡിക്കല്‍ കോളേജില്‍ മടത്തിയ എക്സിബിഷനും ചലനവൈകല്യമുളള കുട്ടികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ലിനറി ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.സിന്ധു വിജയകുമാര്‍,പരിവാര്‍ സ്റ്റേറ്റ് പ്രസിഡന്‍റ് പി.ഡി.ഫ്രാന്‍സിസ്,ഡോ.പാര്‍വ്വതി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.