- October 09, 2023
Three researchers from Amala in the list of world's foremost 2% scientists in 2022, released by Stanford University in America
അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല 2022ലെ വിവിധ ശാസ്ത്രശാഖകളിലെ ഏറ്റവും അധികം റഫർ ചെയ്ത ശാസ്ത്രജ്ഞരുടെ 2% പട്ടിക പുറത്തുവിട്ടു. ഈ പട്ടികയിൽ ലോകമെമ്പാടുമുള്ള 200409 പേരുണ്ട്. ഈ വലിയ ഡാറ്റാബേസ് 2022ലെ മറ്റ് ഗവേഷകർ റഫർ ചെയ്ത ഗവേഷണത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്തുകൊണ്ട് യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദഗ്ധർ തയ്യാറാക്കിയതാണ്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയസിൽ നിന്നും പ്രൊഫ. ഡോ. അജിത്ത് ടി. എ (അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബയോകെമിസ്ട്രി), ഡോ. കുട്ടൻ രാമദാസൻ ( അമല ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ) ഡോ ഗിരിജ കുട്ടൻ ( അമല ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ)ഈ മൂന്നു ഗവേഷകർ സ്റ്റാൻഫോർഡ് സർവകലാശാലയുടെ ലോകത്തിലെ മികച്ച 2% ഗവേഷകരിൽ സ്ഥാനം പിടിച്ചത് അമലക്കു അഭിമാന നേട്ടമാണ്.