Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 11-03-26 10:00:00
  • To : 11-03-26 11:30:00
  • March 11, 2026

അമലയിൽ ഗ്ലോക്കോമ വാരാചരണം.

അമല മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം നടത്തിയ ഗ്ലോക്കോമ വാരാചരണത്തിന്റെയും സ്ക്രീനിങ് ക്യാമ്പിന്റെയും ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ നിർവ്വഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. ജെയ്സൺ മുണ്ടന്മാണി സി. എം. ഐ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, നേത്രരോഗ വിഭാഗം മേധാവി ഡോ. വി. കെ. ലതിക, പ്രൊഫ. ചാൾസ് കെ. സ്ക്കറിയ, ഡോ. ജെയിനി ജോസഫ്, ഡോ. അഷിത എ. എസ് എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി ഫ്ലാഷ്മോബ് ഫോട്ടോഗ്രാഫി മത്സരം എന്നിവയും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.