Please select from the following:
അമല മെഡിക്കൽ കോളേജ് പൾമനോളജി വിഭാഗം റെസ്പിറേറ്ററി കെയറിനെ അധികരിച്ച് നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ നിർവഹിച്ചു. എ.പി.സി.സി.എം സെക്രട്ടറി ഡോ. ജൂഡോ ജെ വാച്ചാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എ.പി.ടി പ്രസിഡന്റ് ഡോ. തോമസ് ജോർജ്, അമല പൾമനോളജി വിഭാഗം മേധാവി ഡോ. റെന്നീസ് ഡേവീസ്, റെസ്പിറേറ്ററി വിഭാഗം മേധാവി ഡോ. ഡേവീസ് പോൾ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ഇ. വി. കൃഷ്ണകുമാർ, സെക്രട്ടറി ഡോ. അരുൺ എൻ. എ എന്നിവർ പ്രസംഗിച്ചു. വിവിധ ആശുപത്രികളിലെ പൾമനോളജിസ്റ്റുകൾ പങ്കെടുത്തു