അമലയിൽ ഗൈനക്കോളജി തുടർവിദ്യാഭ്യാസ പരിപാടി

  • Home
  • News and Events
  • അമലയിൽ ഗൈനക്കോളജി തുടർവിദ്യാഭ്യാസ പരിപാടി
  • April 12, 2026

അമലയിൽ ഗൈനക്കോളജി തുടർവിദ്യാഭ്യാസ പരിപാടി

അമല മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം എവിഡൻസ് ബേസ്ഡ് ഗൈനക്കോളജിക്കൽ മാനേജ്മെന്റിനെ അധികരിച്ച് നടത്തിയ തുടർവിദ്യാഭ്യാസ പരിപാടികളുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ നിർവഹിച്ചു. ജൂബിലി മിഷൻ ഗൈനക്കോളജി വിഭാഗം പ്രൊഫ.ഡോ. നീത ജോർജ് ,അമല ഗൈനക്കോളജി മേധാവി ഡോ. അനോജ് കാട്ടുകാരൻ, ഗൈനക്കോളജി പ്രൊഫ. പ്രമീള മേനോൻ,പ്രൊഫ. റീന രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നൂറോളം സ്ത്രീ രോഗ വിദഗ്ധർ പങ്കെടുത്തു.