ഫാ. ജോസ് സെയിൽസ് ബാസ്കറ്റ്ബോൾ ട്രോഫി അമല നേടി

  • Home
  • News and Events
  • ഫാ. ജോസ് സെയിൽസ് ബാസ്കറ്റ്ബോൾ ട്രോഫി അമല നേടി
  • May 24, 2026

ഫാ. ജോസ് സെയിൽസ് ബാസ്കറ്റ്ബോൾ ട്രോഫി അമല നേടി

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ ഫാ.ജോസ് സെയിൽസ് അഖിലകേരള അന്തർ മെഡിക്കൽ കോളേജ് പുരുക്ഷ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡബിൾ - ഡ്രിബിൾ 2026 അമലയ്ക്ക് ലഭിച്ചു. കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആണ് റണ്ണർ അപ്പ്. വനിതാവിഭാഗം കിരീടം കാലിക്കറ്റ് കെ.എം.സി.റ്റി മെഡിക്കൽ കോളേജ് നേടി. പുഷ്പഗിരി മെഡിക്കൽ കോളേജ് ആണ് റണ്ണർ അപ്പ്. ദേശീയ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ ,  മുൻ  ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, മുൻ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ താരം സണ്ണി തോമസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.