അമല ആശുപത്രിയിലെ കാൻസർ ചികിത്സാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

  • Home
  • News and Events
  • അമല ആശുപത്രിയിലെ കാൻസർ ചികിത്സാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
  • May 04, 2026

അമല ആശുപത്രിയിലെ കാൻസർ ചികിത്സാ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

2018 മുതൽ 2022 വരെ അമല ആശുപത്രിയിൽ ചികിത്സ നേടിയ കാൻസർ രോഗികളുടെ കണക്കുകൾ Indian Council of Medical Research (ICMR)യുടെ കീഴിലുള്ള National Institute of Non-Communicable Diseases Epidemiology വിഭാഗത്തിന്റെ Hospital Based Cancer Registry (HBCR) പഠനങ്ങളെ ആസ്പദമാക്കി പ്രസിദ്ധീകരിച്ചു.കേരളത്തിൽ കരൾ അർബുദ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ICMR മുൻപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ പ്രവണത അമല ആശുപത്രിയിൽ എത്തുന്ന രോഗികളിലും കാണപ്പെടുന്നു. പ്രധാനമായും Thrissur, Malappuram, Palakkad ജില്ലകളിൽ നിന്നുള്ള രോഗികളാണ് അമല ആശുപത്രിയിലെ സേവനം പ്രയോജനപ്പെടുത്തുന്നത്.COVID-19 മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കാൻസർ ചികിത്സയിൽ ഉണ്ടായ വ്യതിയാനങ്ങളും ഈ ഡാറ്റയിൽ നിന്ന് വ്യക്തമായി കാണപ്പെടുന്നു.ചടങ്ങിൽ അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യൻ ക്രൈറ്റന് ആദ്യ പ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു.ഈ പ്രസിദ്ധീകരണത്തെ ആസ്പദമാക്കി അഞ്ച് ഗവേഷണ പ്രബന്ധങ്ങൾക്കുള്ള HBCR ഗവേഷണ ഗ്രാന്റ് അമല ആശുപത്രി പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് പ്രഖ്യാപിച്ചു.ചടങ്ങിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. അനിൽ ജോസ്, കാൻസർ രജിസ്ട്രി വിഭാഗം ഇൻചാർജ് ഡോ. സുനു സിറിയക്, ഡാറ്റ സയന്റിസ്റ്റ് ഡോണ ലിസ തമ്പാൻ, കാൻസർ രജിസ്ട്രി സോഷ്യൽ ഇൻവെസ്റ്റിഗേറ്റർ ഫെബി കെ. എൽ എന്നിവർ സംസാരിച്ചു.