- December 18, 2025
അമലയിൽ സൈക്യാട്രി ശില്പശാല
അമല മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം ബ്രെയിൻ ആൻഡ് ബ്രെത്ത് എന്ന പേരിൽ നടത്തിയ ഏകദിന ശില്പശാലയുടെ ഉദ്ഘാടനം ജോയിൻ്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ നിർവ്വഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് സൈക്യാട്രി പ്രൊഫസ്സർ ഡോ. സ്മിത രാമദാസ്, അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, സൈക്യാട്രി മേധാവി ഡോ. ഷൈനി ജോൺ, പൾമനോളജി മേധാവി ഡോ. റെന്നീസ് ഡേവിസ്, റെസ്പിരേറ്ററി മേധാവി ഡോ. ഡേവിസ് പോൾ, അസിസ്റ്റൻ്റ് പ്രൊഫസ്സർ ഡോ. രേഷ്മ സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.