- April 15, 2024
കണ്ണിൽ നിന്നും നാടവിര പുറത്തെടുത്തു
അമല മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിൽ അഡ്മിറ്റ് ആയ ഒറ്റപ്പാലം സ്വദേശിനി 65 വയസ്സുകാരിയുടെ കണ്ണിൽ നിന്നും നാടവിര പുറത്തെടുത്തു. കണ്ണിൽ ഇടക്കിടെ ഉണ്ടാകുന്ന നീരും വേദനയും കാരണമാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. നേത്ര രോഗ വിദക്ത ഡോക്ടർ ജിജി അഗസ്റ്റിനാണ് വിരയെ പുറത്തെടുത്തത്. വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങളിൽ നിന്ന് കൊതുക് വഴിയാണ് ലാർവ മനുഷ്യരിൽ എത്തുന്നത്. പരിസരശുചീകരണം കൊതുകുകളുടെ ഉറവിട നശീകരണം എന്നിവയിലൂടെ ഇത്തരം രോഗം നിയന്ത്രിക്കാം.